ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരം സമനിലയിൽ; കിരീടത്തിനരികെ ലിവർപൂൾ
Thursday, April 24, 2025 6:41 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരം സമനിലയിൽ. ബുധനാഴ് നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം.
യാകൂബ് കിവിയോറും ലിയോണ്ട്രോ ട്രൊസാർഡുമാണ് ആഴ്സണലിനായി ഗോളുകൾ നേടിയത്. എബെറെച്ചി എസെയും ജിൻ-ഫിലിപ്പെ മറ്റെറ്റയും ആണ് ക്രിസ്റ്റൽ പാലസിനായി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ആഴ്സണലിന് 67 പോയിന്റായി. ഇനി നാല് മത്സരങ്ങളാണ് ലീഗ് സീസണിൽ ആഴ്സണലിന് ബാക്കിയുള്ളത്.
ഇതോടെ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ എഫ്സി കിരീടത്തോട് കൂടുതൽ അടുത്തു. 79 പോയിന്റുള്ള ലിവർപൂൾ ഒരു പോയിന്റ് കൂടി നേടിയാൽ പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാം.