ഹോട്ടലിലെ കൊലപാതക ശ്രമം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
Thursday, April 24, 2025 5:27 AM IST
തിരുവനന്തപുരം: പട്ടം കിസ്മത്ത് ഹോട്ടലിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായി. കൊല്ലംകോട് കച്ചേരിനട സ്വദേശി അജിത്(26), കുളത്തൂർ ചിറ്റക്കോട് സ്വദേശി ശ്രീജു(18) എന്നിവരെയാണ് ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത്.
അട്ടക്കുളങ്ങര സ്വദേശിയായ ഷിബിൻ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. മൊബൈൽ ഫോൺ വിൽപ്പനയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലായിരുന്നു ആക്രമണം എന്നാണ് വിവരം.
ഒന്നാം പ്രതി കാരോട് സ്വദേശി ആദര്‍ശ് (19), രണ്ടാം പ്രതി എണ്ണവിള സ്വദേശി അമിത് കുമാര്‍ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് ഹോട്ടലിലെത്തിയ ഷിബിനെ കുത്തിയ ശേഷം പ്രതികൾ ഒളിവിൽപോകുകയായിരുന്നു.