നെയ്യാറ്റിൻകരയിൽ 700 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
Thursday, April 24, 2025 4:12 AM IST
നെയ്യാറ്റിൻകര: കാറിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) ആണ് പിടിയിലായത്.
700 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇയാൾ കാറിൽ കടത്തിക്കൊണ്ടുവന്നത്. വാഹന പരിശോധനയ്ക്കിടെ എത്തിയ ഇന്നോവ കാറിന് ഉദ്യോഗസ്ഥർ കൈ കാണിച്ചു.
എന്നാൽ പ്രതി ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സാഹസികമായാണ് പ്രതിയെ എക്സൈസ് സംഘം കീഴ്പ്പെടുത്തിയത്.