മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
Thursday, April 24, 2025 3:45 AM IST
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം ആനയറ സ്വദേശി അജി (42), വെയിലൂർ ശാസ്തവട്ടം സ്വദേശികളായ എസ്.സുധി (42), സുനി (48), എസ്. ശിവകുമാർ (45) എന്നിവരാണ് പിടിയിലായത്.
ഗൾഫിൽ നിന്നു അവധിക്കെത്തിയ വെയിലൂർ ശാസ്തവട്ടം സ്വദേശി വിഷ്ണുവും സുഹൃത്ത് ശ്രീജുവും തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകുംവഴി സുധി തന്റെ വീട്ടിലേക്ക് മദ്യപിക്കാൻ ക്ഷണിച്ചു. അവിടെവച്ച് പ്രതികളുമായി വിഷ്ണുവും ശ്രീജുവും വാക്കുതർക്കത്തിൽ ഏർപ്പെടുകയും അസഭ്യം പറയുകയും ചെയ്ത പ്രതികൾ ഇവരെ മർദിക്കുകയുമായിരുന്നു.
തുടർന്ന് വെട്ടുകത്തി കൊണ്ട് പ്രതികൾ വിഷ്ണുവിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്.