കോഴിക്കോട്ട് സ്കൂട്ടർ മറിഞ്ഞ് വ്യാപാരി മരിച്ചു
Thursday, April 24, 2025 3:11 AM IST
കോഴിക്കോട്: സ്കൂട്ടർ മറിഞ്ഞ് വ്യാപാരി മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിൽ ആണ് സംഭവം.
പുതിയങ്ങാടി സ്വദേശി സെയ്ദ് നാജി ആണ് മരിച്ചത്. ഇറക്കത്തിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെയ്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.