ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ പിടിയിൽ
Thursday, April 24, 2025 2:21 AM IST
അമൃത്സർ: മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ അറസ്റ്റിൽ. മംഗത് സിംഗ് ആണ് പിടിയിലായത്. ഇയാളുടെ തലയ്ക്ക് സർക്കാർ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്), സാഹിബാബാദ് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്തശ്രമത്തിൽ പഞ്ചാബിലെ അമൃത്സറിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
1993ലാണ് മംഗത് സിംഗ് അറസ്റ്റിലായത്. 1995ൽ ജാമ്യം ലഭിച്ചു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
നിരോധിത സംഘടനയായ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സിന്റെ തലവനായിരുന്നു മംഗത് സിംഗിന്റെ സഹോദരൻ സംഗത് സിംഗ്. 1990 ൽ പഞ്ചാബ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു.