പഹല്‍ഗാം ആക്രമണം; ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു
Thursday, April 24, 2025 1:02 AM IST
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അനന്ത്നാഗ് പോലീസ്.
ഭീകരരെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക.
ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതമായിപരിക്കേറ്റു.
ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. ഈ സംഘത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍ അടക്കമുള്ളവരെ സുരക്ഷാ സേന കണ്ടെത്തി വളഞ്ഞിട്ടുണ്ട്. സിആര്‍പിഎഫും, ജമ്മുകാഷ്മീര്‍ പോലീസും സംയുക്തമായാണ് തീവ്രവാദികളെ നേരിടുന്നത്.