പഹൽഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്കരിച്ചു
Thursday, April 24, 2025 12:38 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹം സംസ്കരിച്ചു. ഹരിയാനയിലെ കർണാലിലെ വസതിയിൽ സൈനിക ബഹുമതികളോടെയാണ് സംസ്കാരം നടത്തിയത്.
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. "വിനയ് നർവാളിന് ആദരാഞ്ജലി അർപ്പിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തെ കാണാനുമാണ് ഞാൻ ഇവിടെ വന്നത്. ഭീരുത്വം നിറഞ്ഞ ആക്രമണം നടത്തിയവരെ വെറുതെ വിടില്ല. അവർക്കെതിരെ കർശന നടപടിയെടുക്കും. വിനയ് നർവാൾ ഒരു ധീരനായ സൈനികനാണ്. വിനയ് നർവാളിന്റെ കുടുംബത്തോടൊപ്പം ഹരിയാന സർക്കാർ നിലകൊള്ളുന്നു.'.-നയാബ് സിംഗ് സൈനി പറഞ്ഞു.
ആദരാഞ്ജലികൾ അർപ്പിക്കാനും വിനയ് നർവാളിനെ അവസാനമായി കാണാനും വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വസതിയിൽ തടിച്ചുകൂടിയിരുന്നു. ഏപ്രിൽ 16നായിരുന്നു വിനയ് നർവാളിന്റെ വിവാഹം.