പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു
Wednesday, April 23, 2025 8:25 PM IST
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബഹനാൻ എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഇന്നത്തെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. രണ്ട് ദിവസത്തിന് ശേഷം അമേരിക്കയിലുള്ള സഹോദരൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാരം.
എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ (68) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് കാഷ്മീരിലെത്തിയത്. വിദേശത്തായിരുന്ന മകള്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകളും മറ്റു ബന്ധുക്കളടങ്ങിയ സംഘമാണ് കാഷ്മീരിലേക്ക് പോയത്.