കൊ​ച്ചി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ൽ എ​ത്തി​ച്ചു. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, മ​ന്ത്രി പി.​പ്ര​സാ​ദ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ എം​പി, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേഖ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

ഇ​ന്ന​ത്തെ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ക്കും. ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം അ​മേ​രി​ക്ക​യി​ലു​ള്ള സ​ഹോ​ദ​ര​ൻ എ​ത്തി​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​രം.

എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ൻ.​രാ​മ​ച​ന്ദ്ര​ൻ (68) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹം കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​യ്ക്ക് കാ​ഷ്മീ​രി​ലെ​ത്തി​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന മ​ക​ള്‍ എ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു യാ​ത്ര. ഭാ​ര്യ ഷീ​ല രാ​മ​ച​ന്ദ്ര​നും മ​ക​ളും മ​റ്റു ബ​ന്ധു​ക്ക​ള​ട​ങ്ങി​യ സം​ഘ​മാ​ണ് കാ​ഷ്മീ​രി​ലേ​ക്ക് പോ​യ​ത്.