ജമ്മു കാഷ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരെ സൈന്യം വളഞ്ഞു
Wednesday, April 23, 2025 7:29 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ. കുൽഗാമിലെ തംഗ് മാർഗിൽ ആണ് ഏറ്റുമുട്ടലുണ്ടായത്.
പഹൽഗാമിലെ ആക്രമണം നടത്തിയ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകര സംഘടനയുടെ ടോപ് കമാൻഡർ ഉൾപ്പെടെയുള്ളവരെ സൈന്യം വളഞ്ഞതായാണ് വിവരം.
പ്രദേശത്ത് വൈകിട്ട് തെരച്ചിൽ നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യവും തിരിച്ച് വെടിയുതിർത്തു.
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.