ഭീകരാക്രമണം മനസാക്ഷിയെ പിടിച്ചുകുലുക്കി; പൈശാചിക മനസുകൾക്കേ ഇങ്ങനെ ചെയ്യാനാകൂവെന്ന് സുപ്രീംകോടതി
Wednesday, April 23, 2025 6:25 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി. പൈശാചിക മനസുകൾക്കേ ഇങ്ങനെ ചെയ്യാനാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പഹൽഗാമിലുണ്ടായ ആക്രമണം മനസാക്ഷിയെ പിടിച്ചുകുലുക്കിയെന്നും സുപ്രീകോടതി പറഞ്ഞു. അതേസമയം പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് നാല് ഭീകരരെന്നാണ് എന്‍ഐഐയുടെ കണ്ടെത്തല്‍. ഇവരില്‍ രണ്ട് പേര് കാഷ്മീരികളാണ്. മറ്റ് രണ്ട് പേര് പാക്കിസ്ഥാനിലെ പഷ്തൂണ്‍ വംശജരാണ്.
ഭീകരരുടെ വസ്ത്രങ്ങളില്‍ കാമറ ഉണ്ടായിരുന്നെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയവരാണ് ആക്രമണം നടത്തിയത്. ജമ്മുവിലെ കിഷ്ത്വാര്‍ മേഖലയിലായിരുന്നു ഇവരുടെ ഒളിത്താവളം.
ആറ് പേരാണ് ആക്രമണം നടത്തിയതെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് രണ്ട് പേര് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്നും മാറി നിന്ന് നിരീക്ഷിക്കുകയായിരുന്നിരിക്കാമെന്നാണ് എന്‍ഐയുടെ നിഗമനം.
പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്കര്‍- ഇ- തൊയ്ബ ഭീകരന് സൈഫുള്ള കസൂരിയെന്നാണ് വിവരം.