കോ​ഴി​ക്കോ​ട്: സൗ​ഹൃ​ദം വേ​ര്‍​പെടു​ത്തി​യെ​ന്ന പേ​രി​ല്‍ യു​വ​തി​യെ മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് ച​ക്കു​ക​ട​വ് സ്വ​ദേ​ശി​യാ​യ സ​ലീം (56) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി ജം​ഷീ​ല​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. വീ​ടി​ന് സ​മീ​പ​ത്താ​യു​ള്ള ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ അ​ടു​ത്ത് എ​ത്തി​യ പ്ര​തി യു​വ​തി​യെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ‌പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ​ലീം ല​ഹ​രി​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട് ജ​യി​ലി​ല്‍ ആ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി ഇ​യാ​ളു​മാ​യു​ള്ള സൗ​ഹൃ​ദം ഉ​പേ​ക്ഷി​ച്ചു. ഇ​താ​ണ് പ്ര​തി​യെ ആ​ക്ര​മ​ണ​ത്തി​നു പ്രേ​രി​പ്പി​ച്ച​ത്.