കാഷ്മീർ ഭീകരാക്രമണം: സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം വൈകുന്നേരം
Wednesday, April 23, 2025 2:21 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ഇന്ന് വൈകുന്നേരം ചേരും. ആഭ്യന്തരമന്ത്രി അമിത് ഷാ കാഷ്മീരിൽനിന്നും മടങ്ങിയെത്തിയശേഷമാണ് യോഗം ചേരുന്നത്.
യോഗത്തിൽ ആക്രമണം എങ്ങനെ ചെറുക്കണം, രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ വീഴ്ച എങ്ങനെ പരിഹരിക്കണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.
സൗദിയിൽനിന്ന് ഇന്ന് രാവിലെ മടങ്ങിയെത്തിയ പ്രധാനമന്ത്രി അടിയന്തരയോഗം ചേർന്നിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി.
അതേസമയം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കരസേന മേധാവിയുമായും മറ്റൊരു യോഗം ചേർന്നിരുന്നു.