സൗദിയിൽനിന്നും മോദിയുടെ മടക്കം പാക് വ്യോമപാത ഒഴിവാക്കി
Wednesday, April 23, 2025 1:46 PM IST
ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള തിരികെ യാത്രയ്ക്കിടെ പാക്കിസ്ഥാൻ വ്യോമപാത ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം. മോദി സൗദിയിലേക്ക് പോയപ്പോഴും തിരിച്ചുവന്നപ്പോഴും വിമാനം വ്യത്യസ്ത പാതകള്‍ സ്വീകരിച്ചതായി കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
കാഷ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോദി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. സൗദിയിലേക്ക് പോയത് പാക്കിസ്ഥാന്റെ വ്യോമപാതകൂടി ഉള്‍പ്പെട്ട പ്രദേശത്തുകൂടെയായിരുന്നെങ്കില് തിരിച്ചുവരുമ്പോള്‍ മറ്റൊരു വഴിയാണ് സ്വീകരിച്ചത്.
മോദിയുടെ ബോയിംഗ് 777-300 (K7076) വിമാനത്തിന്റെ റൂട്ട് മാപ്പാണ് പുറത്തുവന്നത്. ആക്രമണം നടക്കുമ്പോള്‍ സൗദിയിലായിരുന്നു മോദി.