തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; അമിത്തിന്റെ സഹോദരന്റെ പങ്കും അന്വേഷിക്കുന്നതായി പോലീസ്
Wednesday, April 23, 2025 11:38 AM IST
കോട്ടയം: തിരുവാതുക്കലില്‍ പ്രമുഖ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അമിത്ത് ഉറാംഗിന് മാത്രമാണ് നേരിട്ട് പങ്കുള്ളതെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ്. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് അമിത്തിന്റെ സഹോദരന്റെ പങ്കും അന്വേഷിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു.
മുൻ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണം. അതേസമയം ദന്പതികളുടെ മകൻ ഗൗതമിന്റെ മരണവുമായി പ്രതിക്ക് പങ്കില്ല.
ഗൗതമിന്റെ മരണത്തിൽ നിലവിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പ്രതിയെ ചോദ്യം ചെയ്യുമെന്നും എസ്പി അറിയിച്ചു.