കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​ല്‍ പ്ര​മു​ഖ വ്യ​വ​സാ​യി വി​ജ​യ​കു​മാ​റും ഭാ​ര്യ മീ​ര​യും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​മി​ത്ത് ഉ​റാം​ഗി​ന് മാ​ത്ര​മാ​ണ് നേ​രി​ട്ട് പ​ങ്കു​ള്ള​തെ​ന്ന് കോ​ട്ട​യം എ​സ്പി ഷാ​ഹു​ൽ ഹ​മീ​ദ്. എ​ന്നാ​ൽ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ൻ വൈ​രാ​ഗ്യം ത​ന്നെ​യാ​ണ് കൊ​ല​പാ​ത​ക കാ​ര​ണം. അ​തേ​സ​മ​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഗൗ​ത​മി​ന്‍റെ മ​ര​ണ​വു​മാ​യി പ്ര​തി​ക്ക് പ​ങ്കി​ല്ല.

ഗൗ​ത​മി​ന്‍റെ മ​ര​ണ​ത്തി​ൽ നി​ല​വി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​മെ​ന്നും എ​സ്പി അ​റി​യി​ച്ചു.