അക്രമികളുടെ മതം അക്രമത്തിന്റേത് മാത്രം: പാണക്കാട് സാദിഖലി തങ്ങള്‍
Wednesday, April 23, 2025 11:21 AM IST
മലപ്പുറം: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. രാജ്യത്തിന്റെ സമാധാനത്തിന് അക്രമത്തിലൂടെ ഭംഗം വന്നിരിക്കുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല. അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കാഷ്മീരിൽ ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണം. കാഷ്മീരിൽ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ല. മതങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അക്രമകാരികളുടെ മതം അക്രമത്തിന്റേത് മാത്രം. യഥാർഥ മതങ്ങളുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.