ശ്രീ​ന​ഗ​ര്‍: പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ ല​ഷ്‌​ക​ര്‍- ഇ- ​തൊയ്ബ ഭീ​ക​ര​ന്‍ സൈ​ഫു​ള്ള ക​സൂ​രി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണം നി​യ​ന്ത്രി​ച്ച​ത് പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നാ​ണെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം.

വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രേ നി​റ​യൊ​ഴി​ച്ച ആ​റം​ഗ സം​ഘ​ത്തി​ല്‍ ര​ണ്ട് പ്രാ​ദേ​ശി​ക ഭീ​ക​ര​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ ഒ​രാ​ള്‍ കാ​ഷ്മീ​രി​ലെ ബി​ജ് ബ​ഹേ​ര സ്വ​ദേ​ശി ആ​ദി​ല്‍ തോ​ക്ക​റാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പാക്കിസ്ഥാനിൽനിന്ന് നിന്ന് ഭീ​ക​ര​പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെന്നാണ് വിവരം.

അ​തേ​സ​മ​യം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ബ​ന്ധ​മി​ല്ലെ​ന്നാണ് പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​വാ​ദം. ഒ​രു ത​ര​ത്തി​ലു​മു​ള്ള ഭീ​ക​ര​ത​യെ​യും പാ​ക്കി​സ്ഥാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ് പ്ര​തി​ക​രി​ച്ചു.