ശ്രീ​ന​ഗ​ര്‍: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ന്‍.​രാ​മ​ച​ന്ദ്ര​ന്‍റെ(65) മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കി​ട്ടോ​ടെ നാ​ട്ടി​ലെ​ത്തി​ക്കും. വൈ​കി​ട്ട് 7:30ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ക്കു​ക.

കു​ടും​ബ​ത്തോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​ച​ന്ദ്ര​ൻ കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലെ​ത്തി​യ​ത്. രാ​മ​ച​ന്ദ്ര​നൊ​പ്പം ഭാ​ര്യ ഷീ​ല രാ​മ​ച​ന്ദ്ര​ൻ, മ​ക​ൾ അ​മ്മു, അ​മ്മു​വി​ന്‍റെ ര​ണ്ട് ഇ​ര​ട്ട​കു​ട്ടി​ക​ള്‍ (അ​ഞ്ച്)​എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ട​പ്പ​ള്ളി മ​ങ്ങാ​ട്ട് നീ​രാ​ഞ്ജ​ന​ത്തി​ലെ നാ​രാ​യ​ണ മേ​നോ​ന്‍റെ മ​ക​നാ​ണ് രാ​മ​ച​ന്ദ്ര​ൻ. കൊ​ച്ചി​യി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദ് വ​ഴി​യാ​ണ് കാ​ഷ്മീ​രി​ലെ​ത്തി​യ​ത്. മ​ക​ൾ അ​മ്മു​വാ​ണ് മ​ര​ണ​വി​വ​രം നാ​ട്ടി​ല​റി​യി​ച്ച​ത്. രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബം സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് വി​വ​രം.