പഹൽഗാം ഭീകരാക്രമണത്തിൽ ബന്ധമില്ലെന്ന് പാക്കിസ്ഥാൻ
Wednesday, April 23, 2025 9:58 AM IST
ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ബന്ധമില്ലെന്ന് പാക്കിസ്ഥാൻ. ഒരു തരത്തിലുമുള്ള ഭീകരതയെയും പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തെളിവുകൾ ലഭിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ നിയന്ത്രണത്തിലാണ് ആക്രമണം നടന്നതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന് ലഭിക്കുന്ന വിവരം.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്നും കര്‍ണാടകയില്‍നിന്നും മൂന്ന് പേര് വീതവും മഹാരാഷ്ട്രയില്‍നിന്ന് ആറ് പേരും കൊല്ലപ്പെട്ടു.
ബംഗാള്‍-രണ്ട്, ആന്ധ്ര-ഒന്ന്, കേരളം-ഒന്ന് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. യുപി, ഒഡീഷ, ബിഹാര്‍, , ഉത്തരാഖണ്ഡ്, ഹരിയാന, കാഷ്മീര്‍, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നും ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയികയിലുള്ളത്. ഒരു നേപ്പാൾ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു.