പഹല്‍ഗാം ഭീകരാക്രമണം; മരിച്ച 26 പേരെ തിരിച്ചറിഞ്ഞു
Wednesday, April 23, 2025 9:44 AM IST
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്നും കര്‍ണാടകയില്‍നിന്നും മൂന്ന് പേര് വീതവും മഹാരാഷ്ട്രയില്‍നിന്ന് ആറ് പേരും കൊല്ലപ്പെട്ടു.
ബംഗാള്‍-രണ്ട്, ആന്ധ്ര-ഒന്ന്, കേരളം-ഒന്ന് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. യുപി, ഒഡീഷ, ബിഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കാഷ്മീര്‍, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നും ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയികയിലുള്ളത്. ഒരു നേപ്പാൾ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു.
ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിൽ 17 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ പരിക്ക് സാരമുള്ളതാണ്. തമിഴ്നാട് സ്വദേശിയായ ഒരാള്‍ അബോധാവസ്ഥയില്‍ തുടരുകയാണ്.