ജമ്മു കാഷ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
Wednesday, April 23, 2025 9:33 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കാഷ്മീരിലെ ബാരാമുള്ളയിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്.
ബാരാമുള്ള അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. രണ്ട് ഭീകരരാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും സൈന്യം അറിയിച്ചു.
പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയതായും സൈന്യം അറിയിച്ചു.