പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടരിൽ നവവരനും
Wednesday, April 23, 2025 7:49 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ ഉത്തർപ്രദേശ് സ്വദേശിയായ നവവരനും. ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കാഷ്മീരിലേക്ക് പോയ ശുഭം ദ്വിവേദിയാണ് മരിച്ചത്.
ഫെബ്രുവരിയിലാണ് ശുഭം ദ്വിവേദി വിവാഹിതനായത്. പേര് ചോദിച്ചറിഞ്ഞതിന് ശേഷമാണ് ഭീകരൻ ശുഭം ദ്വിവേദിയെ വെടിവച്ചതെന്ന് ഭാര്യ പറഞ്ഞു.
അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു. പ്രദേശത്ത് കരസേനയുടെയും സിആർപിഎഫിന്റെയും ലോക്കൽ പോലീസിന്റെയും കൂടുതൽ സംഘങ്ങൾ എത്തിയിട്ടുണ്ട്. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്.