ഗുജറാത്തിൽ ഭൂചലനം; 4.3 തീവ്രത
Wednesday, April 23, 2025 7:14 AM IST
ന്യൂഡൽഹി: ഗുജറാത്തിലെ കച്ചിൽ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.26-നാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
രാജ്കോട്ടിന് 160 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് 20 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല.