പഹൽഗാമിലെ ആക്രമണത്തിന് തക്കതായ മറുപടി നൽകാൻ സൈന്യത്തിന് സർക്കാർ അനുമതി നൽകണം: എ.കെ. ആന്റണി
Wednesday, April 23, 2025 6:32 AM IST
ആലപ്പുഴ: രാജ്യത്തെ ഞെട്ടിച്ച ആക്രമണമാണ് പഹൽഗാമിലുണ്ടായതെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. തക്കതായ മറുപടി നൽകാൻ സൈന്യത്തിന് സർക്കാർ അനുമതി നൽകണമെന്നും ആന്റണി പറഞ്ഞു.
പഹൽഗാമിലെ ബൈസരണിൽ ഭീകരാക്രമണത്തിൽ ഒരു മലയാളിയടക്കം 28 പേർ കൊല്ലപ്പെട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ട മലയാളി.
കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു. ജമ്മു കാഷ്മീരിൽ അടുത്ത നാളിൽ നാട്ടുകാർക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.