യുവാവിനും എക്സൈസ് ഉദ്യോഗസ്ഥനും മർദനം; പ്രതികൾ പിടിയിൽ
Wednesday, April 23, 2025 4:32 AM IST
ഹരിപ്പാട്: യുവാവിനേയും എക്സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ സ്വദേശികളായ മനു, അരുൺദാസ്, വിഷ്ണു, അമൽ മോഹൻ, ചന്തു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച പുതിയവിള സ്വദേശി വൈശാഖി(30)നെയാണ് അമ്പലമുക്കിനു സമീപംവെച്ച് ഇവർ കൂട്ടംചേർന്ന് ക്രൂരമായി ആക്രമിച്ചത്. മൂക്കിന് ഗുരുതരമായി പരിക്കേറ്റ വൈശാഖ് ചികിത്സയിലാണ്.
പ്രതികൾ വൈശാഖിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. പുതിയവിള കൂലുത്തേൽ മുക്കിനു വടക്കുഭാഗത്തുവെച്ച് ശനിയാഴ്ച എക്സൈസ് ഉദ്യോഗസ്ഥന് മർദനമേറ്റിരുന്നു.
തെറ്റിദ്ധാരണയുടെ പേരിലാണ് മർദിച്ചത്. ഈ കേസിലും മനു, അരുൺ ദാസ്, അയ്യപ്പൻ എന്നിവർ പ്രതികളാണ്.