ശ്രീ​ന​ഗ​ർ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നും. ഹൈ​ദ​രാ​ബാ​ദി​ൽ ജോ​ലി ചെ​യ്യു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മ​നീ​ഷ് ര​ഞ്ജ​നാ​ണ് ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ക​ൺ​മു​ന്നി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ട​ത്.

ഐ​ബി​യു​ടെ ഹൈ​ദ​രാ​ബാ​ദ് ഓ​ഫീ​സി​ലെ മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു മ​നീ​ഷ് ര​ഞ്ജ​ൻ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ജോ​ലി​യി​ൽ നി​ന്നും അ​വ​ധി​യെ​ടു​ത്താ​ണ് മ​നീ​ഷ് കു​ടും​ബ​സ​മേ​തം കാ​ഷ്മീ​രി​ലേ​ക്ക് പോ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പ​ടെ 26പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ലോ​ക​നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.