ജെ.ഡി. വാൻസ് താജ്മഹൽ സന്ദർശിക്കും; ആഗ്രയിൽ കനത്ത സുരക്ഷ
Tuesday, April 22, 2025 1:39 AM IST
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് താജ്മഹൽ സന്ദർശിക്കുന്നതിന്റെ ഭാഗമായി ആഗ്രയിൽ കനത്ത പോലീസ് സുരക്ഷ.
സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫ്, പുരാവസ്തു വകുപ്പ്, ഇന്ത്യൻ വ്യോമസേന, പോലീസ് എന്നീ വിഭാഗങ്ങളിലെ മേധാവിമാരുമായി യോഗം നടന്നുവെന്ന് സിറ്റി ഡിസിപി സോനം കുമാർ അറിയിച്ചു.
നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ജെ.ഡി. വാൻസും കുടുംബവും ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.