ആടുകളെ മോഷ്ടിച്ചുവെന്ന് സംശയിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Tuesday, April 22, 2025 12:59 AM IST
ദിസ്പുർ: ആസമിലെ ദിബ്രുഗഡിൽ ആടുകളെ മോഷ്ടിച്ചുവെന്ന് സംശയിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ 10:30 ഓടെ ബോകുൽ ടീ എസ്റ്റേറ്റിലെ ഹാതിഗഡ് ബോക്പാറ ഡിവിഷനിലാണ് സംഭവം നടന്നത്. ഇരുവരുടെയും സ്കൂട്ടർ ജനക്കൂട്ടം കത്തിച്ചതായി പോലീസ് പറഞ്ഞു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ജ്യോതിർമോയ് ഹസാരിക എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിബ്രുഗഡ് ഡെപ്യൂട്ടി കമ്മീഷണർ ബിക്രം കൈരിയും പോലീസ് സൂപ്രണ്ട് രാകേഷ് റെഡ്ഡിയും സ്ഥലം സന്ദർശിച്ചു.
ക്രമസമാധാന പാലനത്തിനായി മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.