കലിംഗയിൽ തകർപ്പൻ ജയവുമായി എഫ്സി ഗോവ; ഗോകുലം കേരളയെ വീഴ്ത്തി ക്വാർട്ടറിൽ
Monday, April 21, 2025 6:49 PM IST
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ക്വാർട്ടറിൽ കടന്ന് എഫ്സി ഗോവ. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഗോകുലം കേരളയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
സ്പാനിഷ് താരം ഐകർ ഗരത്സേന എഫ്സി ഗോവയ്ക്കായി ഹാട്രിക്ക് നേടി. മത്സരത്തിന്റെ 23, 35, 71 എന്നീ മിനിറ്റുകളിലാണ് താരം ഗോൾ നേടിയത്.
ഒഡീഷ എഫ്സിയും പഞ്ചാബ് എഫ്സിയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആയിരിക്കും ക്വാർട്ടറിൽ എഫ്സി ഗോവ നേരിടുക.