സ​ന: യെ​മ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി അ​മേ​രി​ക്ക. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ സ​ന​യി​ലാ​ണ് യു​എ​സ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ‌ 12 പേ​ർ മ​രി​ച്ചു. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് യെ​മ​ൻ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളും ഹൂ​തി​ക​ളും അ​റി​യി​ച്ചു.

സ​ന​യി​ലെ ഫ​ർ​വ ജി​ല്ല​യി​ലെ ഒ​രു ച​ന്ത​യി​ലും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലും ആ​ണ് യു​എ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​ന​ത്ത നാ​ശ​നാ​ഷ്ട​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സ​ന​യി​ലും രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു മാ​സ​മാ​യി യു​എ​സ് തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് യെ​മ​നി​ലെ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഹൂ​തി കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം വ​ച്ചാ​ണ് ത​ങ്ങ​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്ന് യു​എ​സ് അ​റി​യി​ച്ചു.