കൊ​ച്ചി: മു​ന​മ്പം ഭൂ​പ്ര​ശ്ന​ത്തി​ൽ വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ൽ ഇ​ന്ന് വാ​ദം തു​ട​രും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ഖ​ഫ് ആ​ധാ​ര​വും പ​റ​വൂ​ർ സ​ബ്കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വു​ക​ളു​മാ​ണ് ട്രി​ബ്യൂ​ണ​ൽ പ​രി​ശോ​ധി​ച്ച​ത്.

ഭൂ​മി ഏ​റ്റെ​ടു​ത്ത 2019 ലെ ​വ​ഖ​ഫ് ബോ​ർ​ഡ് ന​ട​പ​ടി​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​കും പ​രി​ശോ​ധി​ക്കു​ക.

എ​ന്നാ​ൽ കേ​സി​ൽ അ​ന്തി​മ വി​ധി പ​റ​യു​ന്ന​ത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വാ​ദം തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച ട്രി​ബ്യൂ​ണ​ൽ ജ​ഡ്ജി രാ​ജ​ൻ ത​ട്ടി​ലി​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും.