സർക്കാരിന്റെ നാലാം വാർഷികം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
Monday, April 21, 2025 6:34 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടത്തും. രാവിലെ 10ന് കാസർഗോഡ് കാലിക്കടവ് മൈതാനത്തു ചേരുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മേയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ നടത്തുന്നത്. പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാ - മേഖലാതല യോഗങ്ങളും നടക്കും. വാർഷികാഘോഷ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം.
മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു ജില്ലയിലെ യോഗങ്ങൾ 22ന് വയനാട്, 24ന് പത്തനംതിട്ട, 28ന് ഇടുക്കി, 29ന് കോട്ടയം, മേയ് അഞ്ച് പാലക്കാട്, ആറ് ആലപ്പുഴ, ഏഴ് എറണാകുളം, ഒമ്പത്- കണ്ണൂർ, 12 മലപ്പുറം, 13- കോഴിക്കോട്, 14 തൃശൂർ, 22 കൊല്ലം, 23 തിരുവനന്തപുരം.