ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; മൂന്ന് പേർക്ക് പരിക്ക്
Monday, April 21, 2025 3:23 AM IST
തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. കുന്നംകുളം ചൂണ്ടലിൽ പുതുശേരിയിൽ ഞായറാഴ്ച രാത്രി ഒമ്പതിനുണ്ടായ സംഭവത്തിൽ പത്ത് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
പുതുശേരിയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന ഒറീസ സ്വദേശികളും ബംഗാൾ സ്വദേശികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഞായറാഴ്ച ബംഗാൾ സ്വദേശികൾ സുഹൃത്തുക്കളുമായി താമസസ്ഥലത്തെത്തി ഒറീസ സ്വദേശികളെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ കുന്നംകുളത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി ഉപയോഗത്തിനുശേഷമാണ് ഇരു സംഘങ്ങളും ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.