അങ്കമാലിയിൽ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ
Monday, April 21, 2025 12:17 AM IST
കൊച്ചി: അങ്കമാലിയിൽ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ. ഒഡീഷ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഒമ്പതരക്കിലോ കഞ്ചാവാണ് ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തത്. കഞ്ചാവ് സ്ഥിരം കടത്തുന്നവരാണിവർ.
ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.