കോതമംഗലത്ത് താത്കാലിക ഫുട്ബോൾ ഗാലറി തകർന്നു വീണു; 22 പേർക്ക് പരിക്ക്
Sunday, April 20, 2025 11:17 PM IST
കൊച്ചി: എറണാകുളം കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു. 22 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4000 പേർ മത്സരം കാണാനെത്തിയിരുന്നു എന്നാണ് വിവരം.
ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. മത്സരം തുടങ്ങുന്നതിന് മുൻപാണ് അപകടം ഉണ്ടായത്.
അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടം നടന്നത്. ഹീറോ യംഗ്സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു അപകടം.
ആരുടെയും പരിക്ക് ഗുതരമല്ലെന്നാണ് വിവരം.