കർണാടക മുൻ പോലീസ് മേധാവിയുടെ മരണം; ഭാര്യയും മകളും കസ്റ്റഡിയിൽ
Sunday, April 20, 2025 10:46 PM IST
ബംഗളൂരു: കർണാടക മുൻ പോലീസ് മേധാവി ഓം പ്രകാശിനെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ പല്ലവിയും മകൾ കൃതിയും കസ്റ്റഡിയിൽ. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
സ്വത്തിന്റെ പേരിൽ ഓം പ്രകാശും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. ഓം പ്രകാശ് മരിച്ച വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചത് പല്ലവിയാണ്.
ഭാര്യയും മകളും ചേർന്ന് ഓം പ്രകാശിനെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഓം പ്രകാശിന്റെ ശരീരത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി. വീട്ടിൽ മറ്റാരെങ്കിലും അതിക്രമിച്ച് കയറിയതായി സൂചനയില്ലെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ ചോരവാര്‍ന്ന് വീണുകിടക്കുന്ന നിലയിലാണ് ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ബിഹാർ സ്വദേശിയായ അദ്ദേഹം 2015 മുതൽ 2017 വരേ കർണാടക പോലീസ് മേധാവിയായിരുന്നു.