വ​ത്തി​ക്കാ​ൻ സി​റ്റി: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ വി​ശ്വാ​സി​ക​ളെ ആ​ഭി​സം​ബോ​ധ​ന​ചെ​യ്തു.

ഈ​സ്റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ മാ​ർ​പാ​പ്പ ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം​ചെ​യ്തു. ബ​ന്ദി​ക​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ധാ​ന​ത്തി​ന്‍റെ ഭാ​വി ആ​ഗ്ര​ഹി​ക്കു​ന്ന, പ​ട്ടി​ണി കി​ട​ക്കു​ന്ന ഒ​രു ജ​ന​ത​യെ സ​ഹാ​യി​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ആ​ഹ്വാ​നം​ചെ​യ്തു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​സ്ര​യേ​ല്‍, പ​ല​സ്തീ​ന്‍ ജ​ന​ത​യ്ക്കൊ​പ്പം നി​ല്‍​ക്കു​ന്നു​വെ​ന്നും മാ​ര്‍​പാ​പ്പ വ്യ​ക്ത​മാ​ക്കി.