ഈസ്റ്റർ സന്ദേശത്തിൽ ഗാസയിൽ വെടിനിർത്തലിന് ആഹ്വാനംചെയ്ത് ഫ്രാൻസിസ് മാർപാപ്പ
Sunday, April 20, 2025 9:46 PM IST
വത്തിക്കാൻ സിറ്റി: ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ ആഭിസംബോധനചെയ്തു.
ഈസ്റ്റർ സന്ദേശത്തിൽ മാർപാപ്പ ഗാസയിൽ വെടിനിർത്തലിന് ആഹ്വാനംചെയ്തു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
സമാധാനത്തിന്റെ ഭാവി ആഗ്രഹിക്കുന്ന, പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാനായി പ്രവർത്തിക്കണമെന്നും മാർപാപ്പ ആഹ്വാനംചെയ്തു. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന് ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി.