ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി; തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരന് സസ്പെന്ഷൻ
Sunday, April 20, 2025 9:05 PM IST
തിരുവനന്തപുരം: ഓപ്പറേഷന് തീയറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെതിരേയാണ് നടപടി.
കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു വിശദീകരണം.
ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.