ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ന്‍ പോ​ലീ​സ് മേ​ധാ​വി വീ​ടി​നു​ള്ളി​ല്‍ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍. മു​ന്‍ ഡി​ജി​പി ഓം ​പ്ര​കാ​ശി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു എ​ച്ച്എ​സ്ആ​ര്‍ ലേ​ഔ​ട്ടി​ലെ വീ​ട്ടി​ല്‍ ചോ​ര​വാ​ര്‍​ന്ന് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മരണത്തിൽ അടുത്ത ബന്ധുവിന് പങ്കുണ്ടെന്നാണ് സംശയം.

1981 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 2015 മു​ത​ൽ 2017 വ​രേ ക​ർ​ണാ​ട​ക പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്നു.