കര്‍ണാടക മുന്‍ പോലീസ് മേധാവി വീട്ടിൽ കുത്തേറ്റ് മരിച്ച നിലയില്‍
Sunday, April 20, 2025 8:03 PM IST
ബംഗളൂരു: കര്‍ണാടക മുന്‍ പോലീസ് മേധാവി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍. മുന്‍ ഡിജിപി ഓം പ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ ചോരവാര്‍ന്ന് വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അടുത്ത ബന്ധുവിന് പങ്കുണ്ടെന്നാണ് സംശയം.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ബിഹാർ സ്വദേശിയായ അദ്ദേഹം 2015 മുതൽ 2017 വരേ കർണാടക പോലീസ് മേധാവിയായിരുന്നു.