ഐപിഎൽ; ബംഗളൂരുവിന് 158 റൺസ് വിജയലക്ഷ്യം
Sunday, April 20, 2025 5:23 PM IST
മുല്ലാന്പുര്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് അടിച്ചെടുത്തത്.
പ്രഭ്സിമ്രാന്, ജോഷ് ലിംഗ്ലിസ്, ശശാങ്ക് സിംഗ്, മാർക്കോ ജെൻസൻ എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
33 റൺസ് എടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 17 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സിമ്രാന്റെ ഇന്നിംഗ്സ്.
ജോഷ് ലിംഗ്ലിസ് 17 പന്തിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം 29 റൺസും ശശാങ്ക് സിംഗ് 33 പന്തിൽ 31 റൺസും മാർകോ ജെൻസൻ 20 പന്തിൽ 25 റൺസുമെടുത്ത് തിളങ്ങി.
ബംഗളൂരുവിനായി ക്രുണാൽ പാണ്ഡ്യ, സുയഷ് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം പിഴുതു. റൊമാരിയോ ഷെപ്പേർഡ് ഒരു വിക്കറ്റുമെടുത്തു.