കടയുടെ പൂട്ട് തകർത്ത് മോഷണം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
Sunday, April 20, 2025 5:01 PM IST
പാലക്കാട്: അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ റഫീക്ക്, രത്നകുമാർ, മുഹമ്മദലി എന്നിവരാണ് പിടിയിലായത്.
മോഷണത്തിന് ശേഷം പ്രതികൾ കർണാടകയിലെ കൂർഗിൽ ഒളിവിലായിരുന്നു. ഇവിടെയെത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ മാർച്ചിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൽക്കണ്ടിയിലെ മലഞ്ചരക്ക് സ്ഥാപനത്തിന്റെ പൂട്ട്പൊളിച്ചായിരുന്നു മോഷണം.