കോ​ഴി​ക്കോ​ട്: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്
ഫ​റോ​ക്കി​ൽ ആ​ണ് സം​ഭ​വം.

മ​ല​പ്പു​റം ക​രു​ളാ​യി സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

11 മൊ​ബൈ​ൽ ഫോ​ണും ഒ​രു ല​ക്ഷം രൂ​പ​യും ര​ണ്ട് വാ​ച്ചു​ക​ളും ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണം ന​ട​ത്താ​നാ​യി ഇ​യാ​ളെ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.