ഐപിഎൽ: ആർസിബിക്ക് ടോസ്, പഞ്ചാബിന് ബാറ്റിംഗ്
Sunday, April 20, 2025 3:30 PM IST
മൊഹാലി: ഐപിഎലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരേ പഞ്ചാബ് കിംഗ്സിനു ബാറ്റിംഗ്. ടോസ് നേടിയ ആർസിബി നായകൻ രജത് പാട്ടീദാർ പഞ്ചാബിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിനിറങ്ങിയ അതേ ടീമിനെ നിലനിർത്തിയാണ് പഞ്ചാബ് എത്തുന്നത്. അതേസമയം, ബംഗളൂരു ടീമിൽ ഒരു മാറ്റമുണ്ട്. ലിയാം ലിവിംഗ്സ്റ്റണിനു പകരം റൊമാരിയോ ഷെപ്പേർഡ് അന്തിമ ഇലവനിൽ ഇടംപിടിച്ചു.
പഞ്ചാബ് പ്ലേയിംഗ് ഇലവൻ: പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ജോഷ് ഇൻഗ്ലിസ്, നേഹൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, സേവ്യർ ബാർട്ട്ലറ്റ്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ.
ആർസിബി പ്ലേയിംഗ് ഇലവൻ: ഫിൽ സാൾട്ട്, വിരാട് കോഹ്ലി, രജത് പാട്ടീദാർ (ക്യാപ്റ്റൻ), റൊമാരിയോ ഷെപ്പേർഡ്, ജിതേഷ് ശർമ, ടിം ഡേവിഡ്, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസിൽവുഡ്, യാഷ് ദയാൽ, സൂര്യാൻഷ് ശർമ.