എഡിജിപി എം.ആർ. അജിത് കുമാറിന് ആറാം തവണയും വിശിഷ്ട സേവാ മെഡലിന് ശിപാർശ
Sunday, April 20, 2025 2:43 PM IST
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ എഡിജിപി എം.ആര്. അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശിപാര്‍ശ. ഡിജിപിയാണ് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്. അദ്ദേഹത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്നോടിയായാണ് വിശിഷ്ട സേവാ മെഡലിന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. നേരത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ എം.ആര് അജിത് കുമാറിന് ലഭിച്ചിരുന്നു.
നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശിപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ശിപാര്‍ശ തള്ളിയത്. രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് ഡിജിപിയുടെ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത് ശിപാര്‍ശയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.