കാസർഗോഡ് സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്
Sunday, April 20, 2025 1:00 PM IST
കാസർഗോഡ്: സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്. കാസർഗോഡ് നീലേശ്വരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
രാജസ്ഥാൻ സ്വദേശി ഘനശ്യാം മഹവ ആണ് മദ്യപിച്ചെത്തിയത്. ജോലി ചെയ്യാൻ പറ്റാത്ത വിധം മദ്യലഹരിയിൽ ആയിരുന്നു.
പിന്നീട് പകരം ആളെത്തി ഡ്യൂട്ടി ഏറ്റെടുത്താണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ റെയിൽവേ ആക്ട് പ്രകാരം ആർപിഎഫ് കേസെടുത്തു.