ഷഹബാസ് കൊലക്കേസിൽ നിയമോപദേശം തേടാൻ പോലീസ്
Sunday, April 20, 2025 11:16 AM IST
താമരശേരി: ഷഹബാസ് കൊലക്കേസിൽ നിയമോപദേശം തേടാൻ പോലീസ്. കൂടുതൽ വിദ്യാർഥികളെ പ്രതി ചേർക്കാൻ കഴിയുമോ എന്നതിലാണ് നിയമോപദേശം തേടുന്നത്.
ആക്രമണം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ മുതിർന്നവർക്ക് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മേയ് അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഫെബ്രുവരി 28 നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.